27ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മനുഷ്യച്ചങ്ങല
Story Dated: Sunday, November 24, 2013 06:02 hrs UTC  
PrintE-mail 

ജില്ലയുടെ വികസന ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നയത്തിനെതിരെ എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം.150 ദിവസം പൂര്‍ത്തിയാകുന്ന ബുധനാഴ്ച ജില്ലയില്‍ 150 ലോക്കല്‍ കേന്ദ്രങ്ങളില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുമെന്ന് എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
അതിന്‍െറ ഭാഗമായി തലസ്ഥാന നഗരത്തില്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് സെക്രട്ടേറിയറ്റ് വളഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ കേന്ദ്രങ്ങളില്‍ വൈകുന്നേരം അഞ്ചിനും സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ 11 നുമാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.