ശബരിമല: ഹരിഹരന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കും- ഐ.ജി പത്മകുമാര്‍
Story Dated: Sunday, November 24, 2013 04:48 hrs EST  
PrintE-mail 

ദുരത്തിന്‍െറ പശ്ചാത്തലത്തില്‍ ഹരിഹരന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് മധ്യമേഖലാ ഐ.ജി കെ. പത്മകുമാര്‍. തീര്‍ഥാടകരുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. പുല്‍മേട്ടില്‍ വിശ്രമ സൗകര്യവും ചികിത്സ സംവിധാനവും ഏര്‍പ്പെടുത്തും. വനമായതിനാല്‍ മുള ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ നിര്‍മാണ പ്രവൃത്തികളാണ് നടത്തുക. ഡിസംബറില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതോടെ പൊലീസുകാരുടെ എണ്ണം 30 ശതമാനം കൂടി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ എത്തിയ ഐ.ജി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കാനുള്ള അസിസ്റ്റന്‍റ് കോ ഓഡിനേറ്ററാണ് ഐ.ജി പത്മകുമാര്‍.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.