മൂല്യബോധമുള്ള നേതൃത്വം കലാലയങ്ങളില്‍ രൂപപ്പെടണം: ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍
Story Dated: Sunday, November 24, 2013 03:39 hrs UTC  
PrintE-mailകൊച്ചി: മൂല്യബോധമുള്ള നേതൃത്വം കലാലയങ്ങളില്‍ രൂപപ്പെടണമെന്നും പരസ്‌പര സഹകരണത്തിന്റേയും ഉന്നതമായ ക്രൈസ്‌തവ ദര്‍ശനങ്ങളുടേയും പശ്ചാത്തലത്തില്‍ ഊന്നിയ നേതൃശൈലി രൂപപ്പെടുന്നത്‌ ഇന്നത്തെ വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ വലിയ നേട്ടമായിരിക്കുമെന്നും കൂരിയാ ബിഷപ്പ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ പ്രസ്‌താവിച്ചു. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍, സീനിയര്‍ പ്രൊഫസര്‍മാര്‍ എന്നിവര്‍ക്കുവേണ്ടി നടത്തിയ നേതൃസമ്മേളനം കളമശേരിയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്‌ ഓഫ്‌ മാനേജ്‌മെന്റില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്‌. റവ. ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പിലും, പ്രൊഫസര്‍ ത്യാഗരാജനും പ്രസംഗിച്ച യോഗത്തില്‍ എക്‌സ്‌.ഐ.എം.ഇയുടെ സ്ഥാപക പ്രസിഡന്റ്‌ പ്രൊഫ. ജെ. ഫിലിപ്പ്‌ അധ്യക്ഷതവഹിച്ചു. സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മിറ്റിയുടേയും, എക്‌സ്‌.ഐ.എം.ഇ ബാംഗ്ലൂരിന്റേയും ആഭിമുഖ്യത്തിലാണ്‌ കോണ്‍ഫറന്‍സ്‌ നടത്തപ്പെട്ടത്‌. ഐ.ഐ.എം ബാംഗ്ലൂരിന്റെ മുന്‍ ഡയറക്‌ടര്‍കൂടിയായിരുന്ന പ്രൊഫ. ജെ. ഫിലിപ്പ്‌ ആണ്‌ കോണ്‍ഫറന്‍സിന്റെ ഡയറക്‌ടര്‍.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.