സംസ്ഥാന സ്കൂള്‍ കായികമേള: മൂന്നാം ദിനവും പാലക്കാട് കുതിക്കുന്നു
Story Dated: Sunday, November 24, 2013 10:39 hrs EST  
PrintE-mail 

പി.യു. ചിത്രയുടെ ഇരട്ട റെക്കോഡ് നേട്ടത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാന സ്കൂള്‍ കായികമേളയുടെ രണ്ടാംദിനത്തെ ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ജേതാക്കളായ പാലക്കാട് തന്നെയാണ്  മുന്നില്‍. 40 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 18 സ്വര്‍ണവും അഞ്ച് വെള്ളിയും 13 വെങ്കലവുമുള്‍പ്പെടെ 118 പോയന്‍റുമായാണ് പാലക്കാട്  മുന്നേറുന്നത്. ഒമ്പത് സ്വര്‍ണവും 14 വെള്ളിയും 14 വെങ്കലവുമുള്‍പ്പെടെ 99 പോയന്‍റുമായി ആതിഥേയരായ എറണാകുളം രണ്ടാംസ്ഥാനത്തുണ്ട്. 30 പോയന്‍റുമായി കോഴിക്കോടാണ് മൂന്നാംസ്ഥാനത്ത്.
സ്കൂള്‍വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോതമംഗലത്തെ പിന്തള്ളി ചിരവൈരികളായ മാര്‍ ബേസില്‍ 45 പോയന്‍റുമായി രണ്ടാം ദിനത്തെ ഇനങ്ങള്‍ അവസാനിച്ചപ്പോള്‍ മുന്നിലാണ്. 44 പോയന്‍റുമായി പാലക്കാട് പറളി എച്ച്.എസാണ് തൊട്ടുപിന്നില്‍. 38 പോsയന്‍റുള്ള സെന്‍റ് ജോര്‍ജ് മൂന്നാമതാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.