സ്കൂള്‍ ശാസ്ത്രമേള ഇന്ന് തുടങ്ങും
Story Dated: Monday, November 25, 2013 03:42 hrs UTC  
PrintE-mail 

സംസ്ഥാന സ്കൂള്‍ ശാസ്ത്ര-പ്രവൃത്തി പരിചയ മേളക്ക് ഇന്ന് കണ്ണൂരില്‍ തുടക്കം. ആറു വേദികളിലായാണ് മത്സരങ്ങള്‍.
ഇന്ന് രാവിലെ 9.30ന് പ്രധാനവേദിയായ മുനിസിപ്പല്‍ സ്കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് 10.30 ഓടെ രജിസ്ട്രേഷന്‍ ആരംഭിക്കും. വൈകീട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മേള ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിക്കും. മത്സരങ്ങളും പ്രദര്‍ശനങ്ങളും നാളെ മുതല്‍ ആരംഭിക്കും. മേളയില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ ഇന്നലെ തന്നെ കണ്ണൂരില്‍ എത്തി.
പതിനായിരത്തോളം വിദ്യാര്‍ഥികളും രണ്ടായിരത്തോളം അധ്യാപകരുമാണ് മേളയില്‍ പങ്കെടുക്കുന്നത്. ശാസ്ത്ര മേള ചൊവ്വ ഹയര്‍ സെക്കന്‍ഡറിയിലും ഗണിത ശാസ്ത്രമേള സെന്‍റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറിയിലും സാമൂഹിക ശാസ്ത്ര മേള എളയാവൂര്‍ സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറിയിലും നടക്കും. സെന്‍റ് മൈക്കിള്‍ സ്കൂളാണ് പ്രവൃത്തി പരിചയ മേളക്ക് വേദിയാകുന്നത്. വൊക്കേഷനല്‍ എക്സ്പോ കലക്ടറേറ്റ് മൈതാനിയിലും നടക്കും. 

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.