ആരുഷി വധം: വിധി ഇന്ന്
Story Dated: Sunday, November 24, 2013 10:47 hrs EST  
PrintE-mail 

വിവാദമായ ആരുഷി തല്‍വാര്‍, ഹേമരാജ് വധക്കേസില്‍ പ്രത്യേക സി.ബി.ഐ കോടതി തിങ്കളാഴ്ച വിധി പറയും. അഞ്ചര വര്‍ഷം നീണ്ട ദുരൂഹതക്ക് അറുതിയിട്ട് 15 മാസം നീണ്ട വിചാരണക്കൊടുവില്‍ സ്പെഷല്‍ ജഡ്ജി എസ്. ലാലാണ് വിധി പറയുക.കേസില്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ വാദിക്കുന്ന ആരുഷിയുടെ ദന്ത ഡോക്ടര്‍മാരായ മാതാപിതാക്കള്‍ രാജേഷ് തല്‍വാറും നുപൂര്‍ തല്‍വാറും ഇപ്പോള്‍ ജാമ്യത്തിലാണ്. കൊലപാതകവും തെളിവു നശിപ്പിക്കലുമടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.
2008 മേയ് 15ന് അര്‍ധരാത്രിയിലാണ് 14 കാരി ആരുഷി കൊല്ലപ്പെട്ടത്. വീട്ടുവേലക്കാരന്‍ ഹേമരാജിന്‍െറ മൃതദേഹം പിറ്റേന്ന് വീടിന്‍െറ ടെറസില്‍നിന്ന് കണ്ടത്തെി. കേസ് അന്വേഷിച്ച ഉത്തര്‍പ്രദേശ് പൊലീസ് മേയ് 23ന് രാജേഷ് തല്‍വാറിനെ അറസ്റ്റ് ചെയ്തു. മേയ് 31ന് കേസ് സി.ബി.ഐക്ക് കൈമാറി.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.