വെറുതെ അല്ല പിള്ള !
Story Dated: Saturday, May 18, 2013 02:01 hrs UTC  
PrintE-mail

മക്കളെ വളര്‍ത്തി വലുതാക്കി ഒരു നല്ല നിലയിലാക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. തന്റെ പേരു നിലനിര്‍ത്തുവാനും തന്റെ പാത പിന്തുടരുവാനും അവര്‍ക്കു കഴിയണമെന്നും മാതാപിതാക്കള്‍ അഭിലഷിക്കുന്നു.മകന്‍ അച്ഛനേക്കാള്‍ കേമനാകണമെന്നാണ് പല അമ്മമാരുടേയും ഉള്ളിലിരുപ്പ്." അമ്മ എനിക്ക് എന്നും കാച്ചിയ പാല്‍ തരും അതു കുടിച്ചില്ലെങ്കില്‍ അമ്മ കരയും. ഞാന്‍ അച്ഛനോളം വലര്‍ന്നു വലുതാകണമെന്നാണ് അമ്മയുടെ ആഗ്രഹം" അതിനു വേണ്ടിയാണ് പഴയ മൂന്നാം ക്ലാസ് പാഠപുസ്തകത്തില്‍ ഈ കള്ളത്തരം എഴുതിച്ചേര്‍ത്തു കുട്ടികളെ പഠിപ്പിച്ചിരുന്നത്. മക്കളെ തന്നെപ്പോലെ ആക്കണമെന്ന് ആഗ്രഹിക്കുന്നവരില്‍ അധികവും രാഷ്ട്രീയക്കാരാണ്.അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അന്തരിച്ചുപോയ സാക്ഷാല്‍ ലീഡര്‍ കെ. കരുണാകരന്‍.എന്നാല്‍ ഈച്ചരവാര്യരുടെ ശാപം കൊണ്ടൊ കെ. മുരളീധരന്റെ ആവേശക്കുതിപ്പു കൊണ്ടൊ ഉദ്ദേശിച്ച സ്ഥാനത്ത് എത്തുവാന്‍ മുരളിക്കിതുവരെ സാധിച്ചിട്ടില്ല. പാലായിലെ മാണിസാര്‍ ഇന്നല്ലെങ്കില്‍ നാളെ കുഞ്ഞുമാണിയെ കേന്ദ്രമന്ത്രിയാക്കും.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.