ബി.ജെ.പി സംഘടിപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യാന്‍ പി.സി ജോര്‍ജ്
Story Dated: Sunday, December 15, 2013 02:52 hrs EST  
PrintE-mailബി.ജെ.പി സംഘടിപ്പിച്ച രാജ്യവ്യാപകമായ കൂട്ടയോട്ടം കോട്ടയത്ത് ഫ്ളാഗ് ഓഫ് ചെയ്തത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്!
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍്റെ പ്രതിമനിര്‍മാണത്തിനായി നരേന്ദ്രമോഡിയുടെ ആഹ്വാനപ്രകാരമാണ് രാജ്യമെങ്ങും റണ്‍ ഫോര്‍ യൂണിറ്റി എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. നരേന്ദ്രമോഡിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് പരിപാടിക്കിടെ ജോര്‍ജ് ഉയര്‍ത്തിക്കാണിച്ചിരുന്നു.അതേസമയം ജോര്‍ജിന്‍്റെ നടപടിക്കെതിരെ കോണ്‍ഗ്രസും പാര്‍ട്ടിയിലെ പ്രമുഖരും രംഗത്തത്തെി. ജോര്‍ജിന്‍്റെ നടപടി മുന്നണി മര്യാദക്ക് വിരുദ്ധമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. താന്‍ ചെയ്തത് പാപമായി കരുതുന്നില്ളെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു. സര്‍ദാര്‍ പട്ടേലനോടുള്ള ബഹുമാനം കൊണ്ടാണ് പങ്കെടുത്തത്. ഉത്തമബോധ്യത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ഇതിന് പാര്‍ട്ടിയുടെ അനുമതി തേടേണ്ട കാര്യമില്ലെന്നും ജോര്‍ജ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.