ജോര്‍ജിന്‍റെ നടപടി പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന്‌ മാണി
Story Dated: Sunday, December 15, 2013 04:48 hrs UTC  
PrintE-mail



കോട്ടയത്ത്‌ കൂട്ടയോട്ടം ഉദ്‌ഘാടനം ചെയ്‌ത പി സി ജോര്‍ജിന്റെ നടപടി പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെഎം മാണി. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പി സി ജോര്‍ജിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്ന്‌ കേരളാകോണ്‍ഗ്രസിന്റെ വിവിധ നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തത് പാപമായി കാണുന്നില്ലെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.കോട്ടയം നഗരത്തില്‍ ബിജെപി സംഘടിപ്പിച്ച കൂട്ടയോട്ടം പി. സി ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായാണ്‌ ബി ജെ പി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റണ്‍ ഫോര്‍ യൂണിറ്റി എന്നപേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്‌.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.