താന്‍ കമ്യൂണിസ്റ്റല്ലെന്നു മാര്‍പാപ്പ
Story Dated: Monday, December 16, 2013 04:46 hrs EST  
PrintE-mailതാന്‍ ഒരു കമ്യൂണിസ്റ്റല്ലെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. പക്ഷേ മാര്‍ക്സിസ്റ്റുകളായ ഒട്ടേറെ നല്ലവരെ അറിയാമെന്നും മാര്‍പാപ്പ പറഞ്ഞു. മുതലാളിത്തത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചു മാര്‍പാപ്പ നടത്തിയ പരാമര്‍ശങ്ങളെ യുഎസിലെ യാഥാസ്ഥിതികരായ ചില റേഡിയോ കമന്റേറ്റര്‍മാര്‍ വിമര്‍ശിച്ച പശ്ചാത്തലത്തിലാണു വിശദീകരണം. ആഗോള സാമ്പത്തിക മാന്ദ്യം സമൂഹത്തിലുളവാക്കുന്ന അസന്തുലിതാവസ്ഥയെപ്പറ്റി താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒരു വിദഗ്ധാഭിപ്രായമല്ലെന്നു മാര്‍പാപ്പ വ്യക്‌തമാക്കി.കത്തോലിക്കാ സഭയുടെ സാമൂഹിക തത്വത്തിനനുസൃതമായ അഭിപ്രായപ്രകടനമാണത്‌. നീതിരഹിതമായ സാമ്പത്തിക സംവിധാനത്തെയും അനിയന്ത്രിതമായ മുതലാളിത്തത്തെയുമാണ്‌ മാര്‍പാപ്പ വിമര്‍ശിച്ചിരുന്നത്‌.


Comments

  • Pradeep

    വാര്‍ത്ത ഫ്രാന്‍സിസ്‌ പാപ്പയുടേതും ചിത്റം ബെനഡിക്റ്റ്‌ പാപ്പയുടേതും...

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.