ബി.ജെ.പിയുടെ പരിപാടിയില്‍ ജോര്‍ജ് പങ്കെടുത്തതില്‍ തെറ്റില്ല: മാണി
Story Dated: Tuesday, December 17, 2013 10:20 hrs EST  
PrintE-mail



ബി.ജെ.പിയുടെ പരിപാടിയില്‍ പി.സി ജോര്‍ജ് പങ്കെടുത്തതില്‍ തെറ്റില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. വല്ലഭായ് പട്ടേല്‍ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച കൂട്ടയോട്ടം സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിയില്‍ മറ്റു പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കാറുണ്ട്.ജോര്‍ജിന്‍്റെ നടപടി ധാര്‍മികമായും നിയമപരമായും തെറ്റല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്‍്റെ അഭിപ്രായമാണെന്നും കെ.എം. മാണി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.