ദേവയാനിയുടെ അറസ്റ്റ്: പരാതിക്കാരിക്ക് മലയാളി ബന്ധം
Story Dated: Thursday, December 19, 2013 07:54 hrs EST  
PrintE-mailന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ.
ദേവയാനി ഖൊബ്രഗാഡെയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ പരാതിക്കാരി സംഗീതാ റിച്ചാര്‍ഡിനു മലയാളി ബന്ധം.നാല്പ്പത്തിരണ്ടുകാരിയായ സംഗീത കേരളത്തില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്തതാണ്.എപ്പോഴും വിദേശത്തു ജോലിചെയ്യാനാണ് അവര്‍ക്ക് താല്പര്യമെന്ന് അവരുടെ അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷം ഇരുപതു വര്ഷം മുന്‍പ് ഫിലിപ് എന്നയാളെ കല്യാണം കഴിച്ച സംഗീത മൂന്ന് ദിവസത്തിനു ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങി.ഫിലിപ്പിന്റെ സമ്പാദ്യം കൊണ്ട് കുടുംബം പുലര്‍ത്താനാവില്ല എന്നു പറഞ്ഞ അവര്‍ സ്വന്തമായി ജോലിചെയ്യാന്‍ തുടങ്ങി.വലിയ തോതില്‍ പണം ധൂര്‍ത്തടിച്ച് ചെലവഴിച്ചിരുന്ന അവര്‍ക്ക് കിട്ടുന്ന ശമ്പളമൊന്നും ജീവിക്കാന്‍ തികയില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
രാധ എന്ന മറ്റൊരു വേലക്കാരിയാണ് സംഗീതയെ ദേവയാനിക്ക് പരിചയപ്പെടുത്തിയത്. വിവാദങ്ങള്‍ കേട്ടപ്പോള്‍ സംഗീതയുടെ ഭര്‍ത്താവ് ഫിലിപ്പിനെ  വിളിച്ചിരുന്നതായി രാധ പറഞ്ഞു.സംഗീത അമേരിക്കയില്‍ സുഖമായി ജീവിക്കുന്നു എന്നാണു ഫിലിപ് രാധയോടു പറഞ്ഞത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.