അഭയാ കേസില്‍ തുടരന്വേഷണം
Story Dated: Thursday, December 19, 2013 12:59 hrs UTC  
PrintE-mailസിസ്റ്റര്‍ അഭയാ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം എന്നാണ് കോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ ഹാജരാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.അന്വേഷണം പൂര്‍ത്തിയാകും വരെ കേസിലെ വിചാരണ നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്.അന്വേഷണ ആവശ്യത്തിനായി കുറ്റപത്രം മടക്കിവാങ്ങണമെന്ന് കോടതി പറഞ്ഞു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പൊളിച്ചു പണിയേണ്ടതില്ല. പുതിയ വിവരങ്ങള്‍ അനുബന്ധ റിപ്പോര്‍ട്ട് ആയി നല്‍കിയാല്‍ മതി.മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ കെ ടി മൈക്കിള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.