ആം ആദ്മി സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നു
Story Dated: Saturday, December 21, 2013 08:18 hrs UTC  
PrintE-mailദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.കോണ്‍ഗ്രസിന്‍്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് ദല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേകള്‍ സൂചിപ്പിക്കുന്നതെന്ന് എ.എ.പിയുടെ നേതാവ് മനീഷ് സിസോദിയ പറഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ എ.എ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനോ ഭരിക്കോനോ സാധിക്കില്ലെന്ന് പറയുന്നുണ്ട്. ഭരിക്കുക എന്നാല്‍ ചന്ദ്രനിലേക്ക് പോകുന്നതു പോലെയല്ല. മറ്റു പാര്‍ട്ടിക്കാരേക്കാള്‍ മികച്ച രീതിയില്‍ ആം ആദ്മിക്ക് ഭരിക്കാനാകുമെന്ന് കെജ്രിവള്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.