ജീവിത സമരത്തേക്കാള്‍ വലിയ സമരമുണ്ടോ?:ഉമ്മന്‍ ചാണ്ടി
Story Dated: Sunday, December 22, 2013 03:41 hrs EST  
PrintE-mail



ജീവിത സമരത്തേക്കാള്‍ വലിയ സമരമില്ലെന്ന് ഇനിയെങ്കിലും പൊതുപ്രവര്‍ത്തകര്‍ മനസിലാക്കിയില്ലെങ്കില്‍ ജനം കൂടുതല്‍ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനസമ്പര്‍ക്ക പരിപാടി ഇടതുപക്ഷം ബഹിഷ്‌ക്കരിച്ചത് അവരുടെ രാഷ്ട്രീയമാണ്. എങ്കിലും അവര്‍ ആ പരിപാടിയില്‍ പങ്കെടുക്കണമായിരുന്നു. ഉപരോധം മൂലം പലര്‍ക്കും ജനസമ്പര്‍ക്ക് വേദിയിലെത്താന്‍ ഊടുവഴികള്‍ കയറേണ്ടി വന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരണെന്ന് ബോധ്യമാവുക.ജനങ്ങളുടെ പ്രശ്‌നങ്ങളെ തൊട്ടടുത്ത് നിന്ന് കാണാനുള്ള അവസരമാണ് അവര്‍ക്ക് നഷ്ടമായത്- മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.