ഒ.ഐ.സി.സി യു.കെ റിപ്പബ്ലിക്ക് ദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
Story Dated: Saturday, January 25, 2014 05:23 hrs UTC  
PrintE-mail

കവന്‍ട്രി: ഒ.ഐ.സി.സി യു.കെ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കവന്‍ട്രിയില്‍ സംഘടിപ്പിക്കുന്ന ഭാരതത്തിന്റെ 65-ാം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെസ്റ്റ് മിഡ്‌ലാന്റ്‌സ് റീജണിലെ കവന്‍ട്രി കൗണ്‍സില്‍ കമ്മിറ്റിയുടെ ആതിഥേയത്വത്തില്‍ നടത്തപ്പെടുന്ന പരിപാടികളുടെ ഉദ്ഘാടനം ദേശീയ ആക്ടിങ് പ്രസിഡന്റ് ജെയ്‌സണ്‍ ജോര്‍ജ് നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ടാജ് തോമസിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പരിപാടികളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. കവന്‍ട്രിയിലെ സമൂഹത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവനേതൃത്വം നല്‍കുന്ന മലയാളികളെ കൂടി പരിപാടിയിലേയ്ക്ക് പ്രത്യേകം ക്ഷണിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഉച്ചകഴിഞ്ഞ് 3.30 തിനാണ് ആഘോഷപരിപ. ദേശീയോദ്ഗ്രഥനവും കോണ്‍ഗ്രസ് സംസ്‌കാരവും മുന്‍നിര്‍ത്തി കുട്ടികള്‍ക്കായി നടത്തപ്പെടുന്ന മത്സരങ്ങളാവും ആദ്യം നടത്തപ്പെടുന്നത്. തുടര്‍ന്ന് റിപ്പബ്ലിക്ക് ദിനാഘോഷയോഗം. യോഗത്തിനു ശേഷം ഭാരതത്തിന്റെ ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക പരിപാടികളും കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ദേശീയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് മുഖ്യരക്ഷാധികാരിയായും വെസ്റ്റ്മിഡ്‌ലാന്റ്‌സ് റീജിയണല്‍ പ്രസിഡന്റ് ജിമ്മിച്ചന്‍ മൂലംകുന്നം രക്ഷാധികാരിയായും കവന്‍ട്രി സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് ടാജ് തോമസ് ചെയര്‍മാനായും രൂപീകരിച്ചിട്ടുള്ള സ്വാഗതസംഘമാണ് പരിപാടികളുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത്. ജോണ്‍സണ്‍ യോഹന്നാന്‍, ജോമോന്‍ ജേക്കബ്, ലാലു സ്‌ക്കറിയ, ലിയോ ഇമ്മാനുവല്‍, മാത്യു ചമ്പക്കുളം, അഭിലാഷ് പി.ഉണ്ണി, റോബിന്‍ സ്‌കറിയ എന്നീ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനും റിപ്പബ്ലിക്ക് ദിനാഘോഷം വന്‍വിജയമാക്കി മാറ്റുന്നതിനും എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.

കവന്‍ട്രി ഷില്‍ട്ടണ്‍ വില്ലേജ് ഹാളിലാണ് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടി നടത്തപ്പെടുന്നത്. സ്ഥലത്തിന്റെ അഡ്രസ്സ്:

Shilton Village Hall, Wood Lane, Shilton, Covetnry, CV7 9JZ


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.