ടൗണ്‍സ് വില്ലില്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു
Story Dated: Wednesday, January 29, 2014 03:35 hrs UTC  
PrintE-mailടൗണ്‍സ്‌വില്‍ : മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ടൗണ്‍സ് വില്ലില്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനവും അനുബന്ധിച്ച് നടന്ന യൂത്ത് സെമിനാറിന്റെ ഉദ്ഘാടനവും ടൗണ്‍സ് വില്‍ മേയര്‍ ജെന്നിഹില്‍ നിര്‍വഹിച്ചു. പ്രസി.ബിജു അക്കാംപറമ്പില്‍ സ്വാഗതം ആശംസിച്ചു. കത്തീഡ്രല്‍ കൊയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. ഫാ.ചാള്‍സ് ക്രിസ്മസ് സന്ദേശം നല്‍കി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

ഫാ.ജോണ്‍ കുന്നത്ത് മടപ്പള്ളില്‍ , ഫാ.ജോസ് കോയിക്കലേത്ത് എന്നിവര്‍ പങ്കെടുത്തു. ബിനു കെ ജേക്കബ് നന്ദി പ്രകാശനം നടത്തി. സെക്രട്ടറി അനില്‍ മാത്യുവിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളായ ലൂക്കോസ് കുര്യാക്കോസ്, തോമാച്ചന്‍, ഷിബു തോമസ്, കുര്യാക്കോസ് തോപ്പില്‍, ഷിജു പൗലോസ്, ബിന്ദു ബിനോയ്, ലിന്റു ടിബി എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.