സ്റ്റുഡന്റ്‌സ് ഇന്ത്യ 'കരിയര്‍ ഇവന്‍റ്' സംഘടിപ്പിച്ചു
Story Dated: Friday, January 31, 2014 12:15 hrs EST  
PrintE-mail 

അല്‍കോബാര്‍: ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്‍സ് ഇന്ത്യ അല്‍കോബാര്‍ ചാപ്റ്റര്‍ കരിയര്‍ ഇവന്‍റ് സംഘടിപ്പിച്ചു. കരിയര്‍, പരീക്ഷ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ പങ്കെടുത്തു. 'ദ ജേര്‍ണി ബിയോണ്ട് ഹൈസ്‌കൂള്‍' എന്ന വിഷയത്തില്‍ ഹിശാം ഫാറൂഖ് ക്‌ളാസെടുത്തു.

സാമ്പ്രദായിക കാഴ്ചപ്പാടുകളില്‍ നിന്ന് ഭിന്നമായി കരിയറിനെ ജീവിത ദൗത്യമായി പരിഗണിച്ചാവണം കരിയര്‍ തെരഞ്ഞെടുപ്പും തീരുമാനവും ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വീഡിയോ ചിത്രീകരണങ്ങള്‍ അടങ്ങിയ വിഷയാവതരണം കരിയര്‍ സംബ്‌നധിച്ച് വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അറിവുകള്‍ പകര്‍ന്നു.

പരീക്ഷകളെ എങ്ങിനെ അഭിമുഖീകരിക്കാം എന്ന വിഷയം റഷീദ് ഉമര്‍ അവതരിപ്പിച്ചു. പരീക്ഷാഭയം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ലഘുനിര്‍ദ്ദേശങ്ങള്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് നല്‍കി.

സ്റ്റുഡന്‍സ് ഇന്ത്യ അംഗം ഫിദസലാഹുദ്ദീന്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. കോര്‍ഡിനേറ്റര്‍ അബ്ജിത് സ്വാഗതം പറഞ്ഞു. ഗേള്‍സ് വിഭാഗം ഭാരവാഹികളായ ജിസ്‌നസാബിഖ്, ഹുദഷാനി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. 

 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.