ലോക റെക്കോഡിനായി അബുദാബി വനിത
Story Dated: Friday, January 31, 2014 12:21 hrs EST  
PrintE-mail

അബുദാബി: കായികാഭ്യാസത്തില്‍ പുതിയ റെക്കോഡിനൊരുങ്ങി അബുദാബിയിലെ താമസക്കാരിയായ വനിത രംഗത്ത്. ഇവ ക്ലാര്‍ക്ക് എന്ന സ്ത്രീയാണ് പ്രകടനത്തിനൊരുങ്ങുന്നത്. ഒരു മണിക്കൂറിനുള്ളിലും ദിവസത്തിനുള്ളിലും ഏറ്റവും അധികം തവണ പുഷ്-അപ് ചെയ്യുക എന്ന ലക്ഷ്യവുമായാണ് ഇവര്‍ രംഗത്തുള്ളത്. അബുദാബി അല്‍ വാദാ മാളില്‍ മത്സരങ്ങള്‍ക്ക് കഴിഞ്ഞദിവസം തുടക്കമായി.

അബുദാബിയിലെ ഏറ്റവും കരുത്തുറ്റ വനിതയായി അറിയപ്പെടുന്ന ഇവ സേനയിലെ പരിശീലകയായിരുന്നു. ലോക റെക്കോഡിനായി 7,000 പുഷ്-അപ്പ് ആണ് ചെയ്യേണ്ടത്. മൂന്നു കുട്ടികളുടെ അമ്മയായ ഇവ ഭര്‍ത്താവിനോടൊപ്പം ആണ് അബുദാബിയില്‍ കഴിയുന്നത്. ആസ്‌ട്രേലിയക്കാരിയായ ഇവര്‍ 2012-ല്‍ ഒമാനില്‍ നടന്ന മത്സരത്തില്‍ ഒന്നാമതും നേപ്പാളില്‍ നടന്ന മത്സരത്തില്‍ രണ്ടാമതും എത്തിയിരുന്നു.

അബുദാബി നിവാസികള്‍ക്കിടയില്‍ ആരോഗ്യബോധവത്കരണം നടത്തുന്നതിനായുള്ള അല്‍ വാദാ മാളിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് മത്സരങ്ങള്‍ നടത്തുന്നത്. ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനം ബംഗ്ലാദേശിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മരിയ ക്രിസ്റ്റീന ഫൗണ്ടേഷന്‍ വഴി ഉപയോഗിക്കും. ഫൗണ്ടേഷന്റെകീഴില്‍ 650-ഓളം വിദ്യാര്‍ഥികള്‍ പരിചരിക്കപ്പെടുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.