ആന്റോ ആന്റണിയുടെ വികസനക്കുതിപ്പിന് പിന്തുണയേകി ബ്രിട്ടണിലെ പ്രവാസിമലയാളികളും
Story Dated: Tuesday, April 08, 2014 08:30 hrs UTC  
PrintE-mail 
 
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന ആന്റോ ആന്റണിയ്ക്ക് പിന്തുണയേകി ബ്രിട്ടണിലെ കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസി മലയാളികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ ഏറ്റവുമധികം പ്രവാസി മലയാളികളുടെ മണ്ഡലമായ പത്തനംതിട്ടയില്‍ എംപിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ആന്റോ ആന്റണി നടത്തിയ സ്ത്യുത്യര്‍ഹമായ സേവനം തുടരുന്നതിനും തുടങ്ങിവച്ച വികസനപദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും അവസരം നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി ബ്രിട്ടണിലെ മലയാളികള്‍ക്കിടയില്‍ സജീവമായ പ്രചരണമാണ് ഏതാനും ആഴ്ച്ചകളായി നടന്നു വരുന്നത്. ഒ.ഐ.സി.സി യു.കെയുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി രൂപീകരിച്ചാണ് പ്രചരണപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട മണ്ഡലത്തില്‍ നിന്നും ബ്രിട്ടണിലേയ്ക്ക് കുടിയേറിയിട്ടുള്ളവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയുമെല്ലാം വോട്ടുകള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. 
 
വിവിധ വിഷയങ്ങളില്‍ ലോക്​സഭയില്‍ നടത്തിയിട്ടുള്ള സജീവമായ ഇടപെടലുകള്‍, നഴ്സിങ് കൗണ്‍സില്‍ അംഗം എന്ന നിലയില്‍ ഇന്ത്യയിലെ നഴ്സിങ് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി നടത്തിയ പരിശ്രമങ്ങള്‍, തുടര്‍ച്ചയായി എംപി ഫണ്ട് വിനയോഗത്തില്‍ പൂര്‍ണ്ണത കൈവരിച്ചത്, യു.എന്‍ പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസംഗിച്ചത് തുടങ്ങി ഒരു ജനപ്രതിനി എന്ന നിലയില്‍ അഞ്ചു വര്‍ഷം മികച്ച പ്രകടനമാണ് ആന്റോ കാഴ്ച്ച വച്ചത്. പ്രവാസി മലയാളികള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ആറന്മുള വിമാനത്താവളം പൂര്‍ത്തീകരിക്കേണ്ടതിനു ആന്റോ ആന്റണിയുടെ വിജയം അനിവാര്യമാണെന്നും തെരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
 
എബ്രാഹം ജോര്‍ജ് (രക്ഷാധികാരി), മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍), ജോണ്‍സണ്‍ യോഹന്നാന്‍ (ജന. കണ്‍വീനര്‍), തോമസ് പോത്തന്‍, ഒ.ജി സുരേഷ്കുമാര്‍ ( വൈസ് ചെയര്‍മാന്മാര്‍), അലക്സ് പോള്‍ ചെമ്പകത്തിനാല്‍, സോണി ചാക്കോ കാവുങ്കല്‍, സജി തോമസ് സ്ക്കറിയ, ജിജോ ചുമ്മാര്‍ ( ജോ. കണ്‍വീനേഴ്സ്) എന്നിവരാണ് ഭാരവാഹികള്‍.
 
അഭിലാഷ് ഉണ്ണി (ആറന്മുള), പൗലോസ് നൈനാന്‍ ചിറയില്‍ (തിരുവല്ല), ജോബ് പി.ഡി (അടൂര്‍), വര്‍ഗ്ഗീസ് ഡാനിയേല്‍ (കോന്നി), റെജി സാമുവേല്‍ (റാന്നി), തോമസ് ജോസ് (കാഞ്ഞിരപ്പള്ളി), ജോജി കൂട്ടിക്കല്‍ (പൂഞ്ഞാര്‍) എന്നിവര്‍ക്കാണ് വിവിധ അസംബ്ളി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതല.
 
കമ്മറ്റി അംഗങ്ങള്‍
 
മാത്യു എബ്രാഹം, ഉമ്മച്ചന്‍ കലമണ്ണില്‍ , ഡോ. സുജിത് എബ്രാഹം, അലക്സ് കച്ചോറ, ഷാബു വര്‍ഗീസ്, ഷിബിന്‍ എബ്രാഹം, ബിജോ കുര്യന്‍, സുജയ് പുറമറ്റം, ജേക്കബ് മാത്യു, സജു ജോണ്‍, ഇടിച്ചാണ്ടി അടൂര്‍, ജോസ് ജേക്കബ്, സന്തോഷ് മാത്യു​, ഷാജി കുളത്തുങ്കല്‍, ഷിബി വര്‍ഗീസ് വാകയാര്‍, സജി മാത്യു​, രാജന്‍ ഫിലിപ്പ്, റെജി സാമുവല്‍, എബി തോമസ്, ബിജു വര്‍ഗീസ്, തോമസ് പ്ളാച്ചേരില്‍ ​, ഷിബു വെച്ചൂച്ചിറ, വില്‍സണ്‍ പെരുന്നാട്, ജയകുമാര്‍ വെച്ചൂച്ചിറ, ജോണ്‍സണ്‍ എബ്രാഹം, സണ്ണി പ്ളാച്ചേരില്‍ ​, ട്വിങ്കിള്‍ ഈപ്പന്‍ , ജഗ്ഗന്‍ ജോണി

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.