You are Here : Home / വെളളിത്തിര

നീ ഇക്കാനെ കളിയാക്കി ചിരിച്ച ചിരി

Text Size  

Story Dated: Sunday, December 24, 2017 05:16 hrs EST

കോട്ടയം:സൈബര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയായി സംവിധായകന്‍ ആഷിക് അബുവിനെതിരെ സൈബര്‍ ആക്രമണം. തന്റെ പുതിയ ചിത്രമായ മായാനദി കാണണമെന്ന് ആവശ്യപ്പെട്ട് ആഷിക് അബു ഇന്നലെയിട്ട പോസ്റ്റിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. ആഷികിന്റെ ഭാര്യയോടും ബാക്കിയുള്ള ഫെമിനിച്ചികളോടും വട്ടംകൂടിയിരുന്നു കണ്ടോളാന്‍ പറയൂ എന്നാണ് അധിക്ഷേപകരമായ ഒരു കമന്റ്. ആഷികിന്റെയും ടോവിനോയുടേയും എല്ലാ സിനിമകളും കണ്ടിരുന്നുവെന്നും ഇനി കാണില്ലെന്നും മറ്റൊരാള്‍. മറ്റ് പടങ്ങള്‍ക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിലും മായാനദി കാണില്ലെന്ന് വേറൊരു കൂട്ടര്‍. ആഷികിന് പുറമെ റിമ കല്ലിങ്കലിന്റെ ഫെയ്‌സ്ബുക്ക് പേജിലും രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. മായാനദി കാണില്ലെന്നും കാണാന്‍ പോകുന്നവരെക്കൂടി പിന്തിരിപ്പിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.