You are Here : Home / News Plus

മോദി വഹിക്കുന്ന പദവിയോട് ഒരിക്കലും അനാദരവ് പുലര്‍ത്തില്ല

Text Size  

Story Dated: Sunday, November 12, 2017 11:39 hrs UTC

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി വഹിക്കുന്ന പദവിയോട് ഒരിക്കലും അനാദരവ് പുലര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തിലെ ബനസ്‌കന്ദയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.'മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ ബിജെപിക്ക് അതൃപ്തിയുണ്ട്. കാരണം സത്യങ്ങള്‍ മാത്രമാണ് ഞങ്ങള്‍ പറയുന്നത്. മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമെങ്കിലും അദ്ദേഹം വഹിക്കുന്ന പദവിയോട് ഒരിക്കലും ബഹുമാനക്കുറവ് കാണിക്കില്ല' .- രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ രാഹുല്‍ നടത്തുന്ന ത്രിദിന നവസര്‍ജന്‍ യാത്ര നാളെയാണ് അവസാനിക്കുന്നത്.

 

വടക്കന്‍ ഗുജറാത്തിലായിരുന്നു രാഹുലിന്റെ പ്രധാന പര്യാടനങ്ങള്‍. മുന്‍ പ്രധാനമന്ത്രിയോട് തികച്ചും അനാദരവോടെയാണ് പ്രധാനമന്ത്രി പദത്തില്‍ എത്തുന്നതിനുമുമ്പ് മോദി പെരുമാറിയിരുന്നതെന്ന് രാഹുല്‍ ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അങ്ങനെയല്ല. അതുതന്നെയാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള പ്രധാന വ്യത്യാസം. മോദി തങ്ങളെക്കുറിച്ച് എന്തുപറഞ്ഞാലും പ്രശ്മില്ല. ഞങ്ങളുടെ വിമര്‍ശങ്ങള്‍ ഒരിക്കലും ഒരു പരിധിക്കപ്പുറം പോവില്ലെന്നും രാഹുല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More