You are Here : Home / News Plus

'തെറ്റു ചെയ്തിട്ടില്ല, മുഖ്യമന്ത്രി രാജിയും ആവശ്യപ്പെട്ടിട്ടില്ല

Text Size  

Story Dated: Sunday, November 12, 2017 11:49 hrs UTC

തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണത്തില്‍ തെറ്റു ചെയ്തിട്ടില്ലെന്ന് എന്‍.സി.പി യോഗത്തില്‍ തോമസ് ചാണ്ടി. 'തെറ്റു ചെയ്തിട്ടില്ല, മുഖ്യമന്ത്രി രാജിയും ആവശ്യപ്പെട്ടിട്ടില്ല, പിന്നെ എന്തിനാണ് താന്‍ രാജിവയ്ക്കുന്ന'തെന്ന് എന്‍.സി.പി യോഗത്തില്‍ തോമസ് ചാണ്ടി വികാരാധീനനായി പറഞ്ഞു.തോമസ് ചാണ്ടി ഇപ്പോള്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടില്‍ തന്നെയാണ് എന്‍.സി.പിയും. ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കുന്ന കേസുകളില്‍ നിലപാട് വരട്ടെയെന്നും ഇക്കാര്യം എല്‍.ഡി.എഫില്‍ ഉന്നയിക്കാനുമാണ് എന്‍.സി.പിയുടെ തീരുമാനം. എം.എല്‍.എ ഹോസ്റ്റലില്‍ തോമസ് ചാണ്ടിയുടെ മുറിയിലായിരുന്നു കൂടിക്കാഴ്ച. ഏ.കെ ശശീന്ദ്രന്‍ എം.എല്‍.എയുമായും തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തി. തന്റെ നിലപാട് തോമസ് ചാണ്ടി തന്നെ എല്‍.ഡി.എഫ് യോഗത്തിലും അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More