You are Here : Home / News Plus

ശബരിമല: ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

Text Size  

Story Dated: Monday, November 13, 2017 08:08 hrs UTC

ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പതിനൊന്നരയ്ക്ക് മസ്‌കറ്റ് ഹോട്ടലിലാണ് യോഗം. തമിഴ്‌നാട് കര്‍ണാടക, ആന്ധ്രപ്രദേശം പുതുച്ചേരി എന്നിവിടങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍, സുരക്ഷ തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍, മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം സുരക്ഷിതമായും സുഗമമായും നടത്താനുള്ള നടപടികള്‍ തുടങ്ങിയവയാണ് യോഗത്തില്‍ ചര്‍ച്ചയാകുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More