You are Here : Home / News Plus

വിജയവാഡയില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി 14 പേര്‍ മരിച്ചു

Text Size  

Story Dated: Monday, November 13, 2017 08:09 hrs UTC

ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി പതിനാല് പേര്‍ മരിച്ചു. ഇബ്രാഹിംപട്ടണത്ത് കൃഷ്ണാ നദിയിലാണ് അപകടം. 38 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി. വെളിച്ചക്കുറവ് കാരണം ഗതിമാറി ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. യാത്രക്കാര്‍ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ഭവാനി ദ്വീപില്‍ നിന്ന് പവിത്രസംഗമത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More