You are Here : Home / News Plus

തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി ജി. സുധാകരന്‍

Text Size  

Story Dated: Tuesday, November 14, 2017 08:38 hrs UTC

കായല്‍ ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് പൊതുമാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. അലക്കുംവരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂ, വഴിയില്‍ കളയാനാവില്ലല്ലോ എന്ന് സുധാകരന്‍ പറഞ്ഞു. തോമസ് ചാണ്ടി കോടതിയില്‍ പോയതു ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു. എന്നെയോ മുഖ്യമന്ത്രിയെയോ നാറുന്നുണ്ടോ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More