You are Here : Home / News Plus

ഒരു ചാണ്ടിയെ പിടിച്ച് മറ്റേ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു-കോടിയേരി

Text Size  

Story Dated: Tuesday, November 14, 2017 08:45 hrs UTC

സോളാര്‍ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള അജണ്ടയാണ് തോമസ് ചാണ്ടി വിവാദത്തിനു പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു ചാണ്ടിയെ പിടിച്ചു കയറി മറ്റേ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. 'തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ വിട്ടു കൊടുത്തിരിക്കുകയാണ്.തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. ആര് നിയമം ലംഘിച്ചാലും നടപടിയുണ്ടാകുമെന്നും ആരോടും വിട്ടു വീഴ്ച്ചയുണ്ടാവില്ലെന്നും' കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More