You are Here : Home / News Plus

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച

Text Size  

Story Dated: Sunday, November 19, 2017 10:02 hrs UTC

കൊച്ചി: ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പടെ 11 പ്രതികള്‍. കുറ്റപത്രത്തില്‍ മുന്നൂറിലേറെ സാക്ഷികളും 450 രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഡാലോചനയില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിചാരണവേളയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും പോലീസ് വിലയിരുത്തലുണ്ട്. പിന്നീട്, നിലവിലെ ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പു സാക്ഷിയാക്കിയ ശേഷം ദിലീപിനെ ഏഴാം പ്രതിയാക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, ചാര്‍ലി ഇതിന് തയ്യാറാക്കാത്തതിനെ തുടര്‍ന്നാണ് ദിലീപിനെ വീണ്ടും എട്ടാം പ്രതിയാക്കാന്‍ തീരുമാനിച്ചത്. ദിലീപിന്റെ വിദേശയാത്രയെ എതിര്‍ക്കാനും പോലീസ് തീരുമാനിച്ചത്. തന്റെ കട ഉദ്ഘാടനത്തിനായി ദുബായില്‍ പോകുന്നതിനാണ് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.