You are Here : Home / News Plus

പാര്‍ട്ടിയില്‍ ഭിന്നതയില്ല: കാനം

Text Size  

Story Dated: Sunday, November 19, 2017 10:09 hrs UTC

തിരുവനന്തപുരം: മന്ത്രിസഭ ബഹികരണം സിപിഐ കൂട്ടായ തീരുമാനമെന്ന് കാനം രാജേന്ദ്രന്‍. സംഭവത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും കാനം വ്യക്തമാക്കി.മന്ത്രിസഭായോഗം എന്നത് മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന ചടങ്ങല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരിയുടെ അഭിപ്രായത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് നിന്നാല്‍ സിപിഐ ഒന്നുമാകില്ലെന്ന് പരിഹാസത്തിന് ഒറ്റയ്ക്ക് നിന്നാല്‍ എല്ലാവരും നിന്നാല്‍ എന്താകുമെന്ന് അപ്പോള്‍ കാണാമെന്നാണ് കാനം മറുപടി. സത്യം ഇത്തിരി താമസിച്ചിട്ടാണെങ്കിലും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സിപിഎം തര്‍ക്കം സംസാരിച്ച് തീര്‍ക്കാമെന്ന തരത്തിലുള്ള സൂചനയും കാനം നല്‍കിയിട്ടുണ്ട്. രണ്ടു പാര്‍ട്ടിയായാല്‍ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടാകും അത് സ്വാഭാവികമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മുപ്പത്തൊന്നു വയസ്സുകാരി ശബരിമല മലചവിട്ടി
    ശബരിമല: ആന്ധ്രാപ്രദേശിലെ പാര്‍വതിയാണ് മലചവിട്ടിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് പാര്‍വതി ശബരിമലയിലെത്തിയത്. ...

  • നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച
    കൊച്ചി: ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പടെ 11 പ്രതികള്‍....