You are Here : Home / News Plus

പത്മാവതി ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാമെന്ന് യുകെ

Text Size  

Story Dated: Thursday, November 23, 2017 07:34 hrs UTC

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ബ്രിട്ടണില്‍ പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. സെന്‍സര്‍ ചെയ്യാത്ത പതിപ്പ് ഡിസംബര്‍ ഒന്നി തന്നെ യു കെ പ്രദര്‍ശിപ്പിക്കുമെന്ന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് ആയ ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാരിഫിക്കേഷന്‍ (ബി.ബി.എഫ്.സി) വ്യക്തമാക്കി. ട്വറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന് 12എ സര്‍ട്ടിഫിക്കേഷനാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ ചിത്രത്തിനെതിരെ പ്രതിഷേധനങ്ങളും വിവാദങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് ബ്രിട്ടണില്‍ ചിത്രം റിലീസിനൊരുങ്ങുന്നത്. അതേസമയം ചിത്രത്തിന്‍റെ സെന്‍സറിംഗ് ഇന്ത്യയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.