You are Here : Home / News Plus

എസ് ദുര്‍ഗ: ഹൈക്കോടതി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം

Text Size  

Story Dated: Thursday, November 23, 2017 07:40 hrs UTC

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുർഗ ഗോവൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പക്കണമെന്ന കേരളാ ഹൈക്കോടതി സിംഗിൾ ബെ‌ഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. റിട്ട് അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. സിനിമയെ മേളയിൽ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ നൽകിയ ഹർജിയിലായിരുന്നു കഴിഞ്ഞദിവസം ഉത്തരവുണ്ടായത്. കേന്ദ്ര സർക്കാർ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന സംവിധായകന്‍റെ വാദം അംഗീകരിച്ചായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് കേന്ദ്രസർക്കാരിന്റെ അപ്പീൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.