You are Here : Home / News Plus

കള്ളപ്പണനിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്ന് കോടതി

Text Size  

Story Dated: Thursday, November 23, 2017 08:03 hrs UTC

കള്ളപ്പണനിരോധന നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കി. ഇവ ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി വിലയിരുത്തി.കള്ളപ്പണഇടപാടുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിന് ഏറ്റവും സഹായകമായ വ്യവസ്ഥകളാണിതെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിനേറ്റ തിരിച്ചടിയാണ് ഈ കോടതിവിധി. ജസ്റ്റിസ് രോഹിന്‍ടണ്‍ നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് കള്ളപ്പണനിരോധനിയമത്തിലെ 45ാം വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ഉത്തരവിട്ടത്. കേസില്‍ അകപ്പെടുന്നവര്‍ക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം നല്‍കരുത് എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. കേസില്‍ കുറ്റാരോപിതന്‍ നിരപരാധിയാണെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.