You are Here : Home / News Plus

തിരുവനന്തപുരത്ത് ക്വാറി അപകടം; രണ്ടുപേർ മരിച്ചു, രണ്ടു പേരുടെ നില അതീവ ഗുരുതരം

Text Size  

Story Dated: Friday, November 24, 2017 07:19 hrs UTC

പാറശ്ശാല കുന്നത്തുകാലില്‍ പാ​റ​മ​ട അപകടത്തില്‍ മരണം രണ്ടായി. സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍കുമാര്‍ എന്നിവരാണ് മരിച്ചത്. തിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ബിനില്‍കുമാര്‍ മരിച്ചത്. രണ്ടുപേരുടെ നില അതീവഗുരുതരമായി തുടരുന്നു. പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടമുണ്ടായത്. ഏഴ് പേര്‍ പാറകള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയായിരുന്നു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോ​ട്ട​പ്പാ​റ​യി​ൽ അ​ലോ​ഷ്യ​സ് എ​ന്ന​യാ​ളു​ടെ പാ​റ​മ​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതേസമയം അപകടമുണ്ടായ പാറമടയ്ക്ക് പഞ്ചായത്തിന്‍റെ ലൈസന്‍സില്ല എന്നൊരു ആരോപണവും ഉയരുന്നുണ്ട്. വലിയ രീതിയിലുള്ള പ്രതിഷേധം ഇവിടെ നിന്ന് ഉയരുന്നുണ്ട്. അപകടമുണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളൊന്നും ക്വാറിയില്‍ ഒരുക്കിയിരുന്നില്ല എന്നും ആരോപണമുയരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.