You are Here : Home / News Plus

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്

Text Size  

Story Dated: Wednesday, December 06, 2017 08:12 hrs UTC

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവാദ ബന്ധമുള്ള രണ്ടു പേര്‍ അറസ്റ്റിലായതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. നാസിമുര്‍ സക്കറിയ, മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പോലീസിന്റെ ഇടപെടലിലൂടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നെന്നും സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ഡൗണിങ് സ്ട്രീറ്റില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ്‌ പോലീസ് പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More