You are Here : Home / News Plus

ലൗ ജിഹാദ് ആരോപണം; മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് തീയിട്ടു

Text Size  

Story Dated: Thursday, December 07, 2017 11:43 hrs UTC

ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുഹമ്മദ് ബാട്ടിയ ഷേക്ക് എന്നയാളെ വെട്ടിക്കൊന്ന് തീയിട്ടു. കൊലപാതകം നടത്തി വീഡിയോ ചിത്രീകരിച്ച ശുംഭുനാഥ് റായ്ഗര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയ വീഡിയോ കൂടാതെ അതിനെ ന്യായീകരിച്ചും ഇയാള്‍ വീഡിയോ ചിത്രീകരിക്കുകയും അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 

പോലീസ് സംഭവസ്ഥലത്തെത്തുമ്പോള്‍ മുഹമ്മദ് ബാട്ടിയ ഷേക്കിന്റെ ശരീരം പാതികത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബാട്ടിയയുടെ ചെരിപ്പുകളും കൊലയ്ക്കുപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More