You are Here : Home / News Plus

മലപ്പുറത്ത് അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Text Size  

Story Dated: Thursday, December 07, 2017 11:45 hrs UTC

മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കഴുത്തില്‍ മുണ്ടു മുറുക്കിയായിരുന്നു കൊലപാതകം. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്.  അച്ഛന്‍ ശശി പോലീസില്‍ കീഴടങ്ങി. 

 മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അച്ഛന്റെ ക്രൂരകൃത്യം. ഇന്നലെ രാത്രിയോടെയോ ഇന്ന് പുലര്‍ച്ചയോടെയോ ആണ് കൊലപാതകം നടന്നതെന്നാണ് സൂചന.  വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ശശി. പെരിന്തല്‍മണ്ണ താഴെക്കോടാണ് ശശിയുടെ ഭാര്യവീട്. രാവിലെ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു ശശി. പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More