You are Here : Home / News Plus

ജിഷാ വധക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ മറഞ്ഞുനില്‍ക്കുന്നു

Text Size  

Story Dated: Tuesday, December 12, 2017 08:36 hrs UTC

ജിഷ കേസില്‍ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാനാവില്ലെന്ന് വിശ്വസിക്കുന്നതായി അഡ്വക്കേറ്റ് ബി.എ ആളൂര്‍. ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടാണ് പ്രതി ജയിലില്‍ കഴിയുന്നത്. യഥാര്‍ഥ പ്രതികള്‍ മറ്റുസ്ഥലത്ത് മറഞ്ഞു നില്‍ക്കുന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അദ്യം മുതലെ ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ പുതിയ അന്വഷണ സംഘത്തിന്റെ ആവശ്യമുണ്ടാകില്ലായിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അമീറുള്‍ ഇസ്ലാമിനെ പ്രതിയാക്കിയത്. പൊലീസ് ഹാജരാക്കിയ തെളിവുകള്‍ പ്രതിക്കെതിരായി ഉപയോഗിക്കാന്‍ സാധിക്കില്ല. ശാസ്ത്രീയമായ തെളിവുകള്‍ മാത്രം വെച്ച് പ്രതിയെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും ആളൂര്‍ പ്രതികരിച്ചു..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.