You are Here : Home / News Plus

കൊച്ചി കവർച്ചയ്ക്ക് പിന്നില്‍ ബംഗ്ലാദേശി സംഘം

Text Size  

Story Dated: Thursday, January 11, 2018 03:34 hrs EST

കൊച്ചി കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗ്ലാദേശികളെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ മൂന്നുപേരും ബംഗ്ലാദേശിൽ നിന്ന് എത്തിയവരാണ്. ബംഗാൾ കേന്ദ്രീകരിച്ചുള്ള പതിനൊന്നംഗമാണ് കൊച്ചിയിൽ കവർച്ച നടത്തിയതെന്നും ബംഗ്ലാദേശിൽ നിന്നുള്ളവർ വ്യാജരേഖകളുണ്ടാക്കി പത്ത് വര്‍ഷം മുന്പാണ് ബംഗാളിൽ താമസമാക്കിയതെന്നും പൊലീസ് കണ്ടെത്തി. പ്രതികളിൽ ചിലർ ബംഗ്ലാദേശിലേക്ക് രക്ഷപെട്ടു. കൊച്ചി പൊലീസ് ബംഗാളിലെത്തി അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇവര്‍ രക്ഷപെട്ടത്. ഇവരെ കണ്ടെത്താൻ ബോർഡർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.