You are Here : Home / News Plus

ഇന്ത്യന്‍ തിരിച്ചടി: ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, January 15, 2018 09:28 hrs UTC

നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഏഴ് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയോട് ചേര്‍ന്ന അതിര്‍ത്തിയിലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി. ഇന്ത്യന്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറി സെക്ടറിലെ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരവാദികളെ സൈന്യം വകവരുത്തിയതിന് പിന്നാലെയാണ് പാക് സൈന്യത്തിനെതിരെയുള്ള നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.