You are Here : Home / News Plus

'സെക്കന്റ് ഷോ'യിലെ വില്ലന്‍ സിദ്ധു. ആര്‍ പിള്ള ഗോവയില്‍ മരിച്ച നിലയില്‍

Text Size  

Story Dated: Tuesday, January 16, 2018 08:33 hrs UTC

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടന്‍ സിദ്ധു. ആര്‍ പിള്ള മരിച്ച നിലയില്‍. കഴിഞ്ഞ ദിവസമാണ് സിദ്ധുവിനെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ നിന്ന് ഗോവയിലെത്തിയ അമ്മയാണ് സിദ്ധുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. 25 വയസ്സായിരുന്നു. മരണകാരണം വ്യക്തമല്ല. പ്രശസ്ത നിര്‍മാതാവായിരുന്ന പി.കെ.ആര്‍ പിള്ളയുടെ മകനാണ് സിദ്ധു. മോഹന്‍ലാല്‍ നായകനായ ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതം ഗമയ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് പി.കെ.ആര്‍ പിള്ള.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.