You are Here : Home / News Plus

പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ട പങ്കാളിയെ തിരഞ്ഞെടുക്കാം- സുപ്രീംകോടതി

Text Size  

Story Dated: Tuesday, January 16, 2018 08:34 hrs UTC

മിശ്രവിവാഹിതര്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ അവര്‍ക്ക് വിവാഹംകഴിക്കാന്‍ യാതൊരു തടസ്സവുമില്ലെന്ന് സുപ്രീം കോടതി. ഇവരെ വിളിച്ചുവരുത്താനോ എതിര്‍നടപടികള്‍ സ്വീകരിക്കാനോ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ള ബഞ്ച് വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് ഇഷ്ട പങ്കാളിയെ തിരഞ്ഞെടുക്കുന്നതിതിനെ എതിര്‍ക്കാന്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ദുരഭിമാനക്കൊലയടക്കമുള്ള ഇത്തരം കേസുകള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.