You are Here : Home / News Plus

കണ്ണൂരിലെ അക്രമങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതായി ഗവര്‍ണര്‍

Text Size  

Story Dated: Sunday, January 21, 2018 08:38 hrs UTC

കണ്ണൂരില്‍ കഴിഞ്ഞദിവസമുണ്ടായതുപോലുള്ള ആക്രമണങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതായി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. തങ്ങളുടെ അണികളെ സമാധാനത്തിന്റെ വഴിയിലെത്തിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നു ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടനം ചെയ്യവേയാണ് ഗവര്‍ണര്‍ കണ്ണൂര്‍ സംഭവങ്ങളെക്കുറിച്ച് പ്രതിപാദിച്ചത്. മനുഷ്യവികസന സൂചികയില്‍ ഏറ്റവും മുന്നിലാണ് കേരളം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനവുമാണ്. കേരളത്തിലെ ക്രമസമാധാനനില ശ്ലാഘനീയമാണ്. എങ്കിലും കണ്ണൂരിേലതുപോലുള്ള സംഭവങ്ങള്‍ പ്രതിച്ഛായയെ ബാധിക്കുന്നു. കലയെയും സംസ്‌കാരത്തെയും പോഷിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. ഇത്തരം പരിപാടികള്‍ അക്രമങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള സ്ഥലങ്ങളിലും സംഘടിപ്പിക്കണം. അത് സംഘര്‍ഷം കുറയ്ക്കുന്നതിനും സമാധാനം കാത്തുസൂക്ഷിക്കുന്നതിനും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.