You are Here : Home / News Plus

സീതാറാം യെച്ചൂരിയുടെ നിലപാട് പാര്‍ട്ടി തള്ളി

Text Size  

Story Dated: Sunday, January 21, 2018 11:32 hrs UTC

ന്യൂഡല്‍ഹി: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച്നിലപാട് തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി. പാര്‍ട്ടി സെക്രട്ടറിയുടെ രേഖ വോട്ടിനിട്ട ശേഷമാണ് കേന്ദ്ര കമ്മിറ്റി തള്ളി. 31 അംഗങ്ങളുടെ പിന്തുണമാത്രമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് ലഭിച്ചത്. എന്നാല്‍, പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് 55 വോട്ട് ലഭിക്കുകയും ചെയ്തു. ഇതോടെയാണ് യെച്ചൂരിയുടെ രേഖ തള്ളപ്പെട്ടത്. യെച്ചൂരിയുടെ രേഖ തള്ളിയതോടെ പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് തയാറാക്കിയ രേഖയാകും പാര്‍ട്ടി കോ​ണ്‍ഗ്രസ് പരിഗണിക്കുക. കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ പാടില്ലെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ധാരണ വേണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസുമായി യാതൊരു സഹകരണവും പാടില്ലെന്നാണ് കാരാട്ട് പക്ഷം നിലപാട് എടുത്തത്. ബംഗാള്‍ ഘടകത്തി​​ന്റെ പിന്തുണ കാരാട്ടിനായിരുന്നു. ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ കടുത്ത ഭാഷയില്‍ പ്രകാശ് കാരാട്ടിനെ വിമര്‍ശിച്ചിരുന്നു. ബംഗാള്‍ ഘടകം ഇനി കടുത്ത നിലപാടുകള്‍ എടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.