You are Here : Home / News Plus

ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതയ്ക്ക് സ്ഥാനമില്ല

Text Size  

Story Dated: Sunday, January 21, 2018 11:36 hrs UTC

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി പ്രശ്‌നങ്ങള്‍ വളരെ കൃത്യമായി വേഗത്തില്‍ തന്നെ പരിഹരിക്കുമെന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഇതാദ്യമായാണ് വിവാദത്തില്‍ പ്രതികരണവുമായി കര്‍ദ്ദിനാള്‍ രംഗത്തു വരുന്നത്. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും വിശ്വാസികളുടെ പ്രാര്‍ഥന ആവശ്യപ്പെടുകയും ചെയ്തിരുന്നു. സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാളിനെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്തു. വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടനയാണ് ലഘുലേഖ വിതരണം ചെയ്തത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടങ്ങളും വസ്തുതകളും എന്ന പേരിലാണ് ലഘുലേഖ പുറത്തിറങ്ങിയത്. സഭയ്ക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ വൈദികര്‍ പരവാവധി ശ്രമിച്ചിരുന്നു. എന്നാല്‍ വര്‍ധിതമായ അസത്യ പ്രചരണങ്ങള്‍ക്ക് ഇത് തണലായി മാറുന്നത് കൊണ്ടാണ് വിശദീകരണം വേണ്ടിവന്നതെന്നും ഇതില്‍ പറയുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രണ്ടു വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.