You are Here : Home / News Plus

തപാലില്‍ വിഷപ്പൊടി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍

Text Size  

Story Dated: Tuesday, February 13, 2018 08:06 hrs UTC

തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെനീസയ്ക്കും കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കും മനംപുരട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്രംപിന്റെ മൂത്തമകന്‍ ജൂനിയര്‍ ഡൊണാള്‍ഡിന്റെ ഭാര്യയാണ് വെനീസ. ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിലാസത്തിലാണ് തപാല്‍ ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് പോലീസ് വാക്താവ് കാര്‍ലോസ് നീവെസ് അറിയിച്ചു. വെളുത്ത നിറത്തിലുള്ള പൊടിയാണ് ഇതിലുണ്ടായിരുന്നത്. അതേ സമയം പരിശോധനിയല്‍ പൊടി അപകട സാധ്യതയുള്ളതല്ലെന്ന് കണ്ടെത്തി. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More