You are Here : Home / News Plus

സി.ആര്‍.പി.എഫ് ക്യാമ്പ് ആക്രമണം: ഒരു ഭീകരവാദിയെ കൊലപ്പെടുത്തി

Text Size  

Story Dated: Tuesday, February 13, 2018 08:07 hrs UTC

മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവില്‍ കരന്‍ നഗര്‍ സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയ ഒരു ഭീകരനെ വെടിവെച്ച് കൊന്നു. ഇനി ഒരാള്‍ ക്യാമ്പിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. സി.ആര്‍.പി.എഫും കശ്മീര്‍ പോലീസും സംയുക്തമായി ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കരന്‍ നഗറിലുള്ള സി.ആര്‍.പി.എഫ്. 23-ാം ബറ്റാലിയന്റെ ക്യാമ്പിലാണ് ഭീകരര്‍ നുഴഞ്ഞു കയറിയത്. ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More