You are Here : Home / News Plus

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം നിരക്ക് എട്ടുരൂപ

Text Size  

Story Dated: Wednesday, February 14, 2018 05:04 hrs EST

സംസ്ഥാനത്ത് ബസ്ച്ചാര്‍ജ് വര്‍ധിപ്പിച്ചു. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടുരൂപയും ഫാസ്റ്റ് പാസഞ്ചറിലെ മിനിമം നിരക്ക് പത്തില്‍നിന്ന് 11 രൂപയും ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്. ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണിയോഗം ചാര്‍ജ് വര്‍ധനയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ആനുപാതികമായി വര്‍ധിക്കും. ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജിനു പുറമേ കിലോമീറ്ററിന് 64 പൈസയായിരുന്നത് 70 പൈസയായും ഫാസ്റ്റ് പാസഞ്ചറുകളില്‍ 68 പൈസയില്‍നിന്ന് 75 പൈസയായും സൂപ്പര്‍ഫാസ്റ്റുകളില്‍ 77 പൈസയില്‍നിന്ന് 85 പൈസയായും ഉയര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച് ഒന്നു മുതലാണ് ചാര്‍ജ് വര്‍ധന നിലവില്‍ വരിക. 2014 മേയിലാണ് സംസ്ഥാനത്ത് ഒടുവില്‍ ബസ്ച്ചാര്‍ജ് കൂട്ടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.