You are Here : Home / News Plus

ഡഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവെയ്പില്‍ നിരവധി പേര്‍ മരിച്ചതായി കരുതുന്നു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, February 14, 2018 06:11 hrs EST

ഫ്ളോറിഡ:ബ്രോവേര്‍ഡ് കൗണ്ടിലെ ബോക്കരാറ്റനു സമീപമുള്ള പാര്‍ക്ക് ലാന്‍ഡ് മര്‍ജോറി ഡഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവെയ്പില്‍ നിരവധി പേര്‍ മരിച്ചതായി സൂചന. പരിക്കേറ്റ 20 ഓളം പേരെ തൊട്ടടുത്തുള്ള ആശുപുത്രിയില്‍ പ്രവേശിപ്പിച്ചതായി ബ്രൊവേര്‍ഡ് കൗണ്ടി ഷെറീഫ് അറിയിച്ചു.വെടി വെച്ച സ്കൂളിലെ മുന്‍ വിദ്യാര്‍ ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.ഈ വര്‍ ഷം അമേരിക്കയില്‍ ഇതിനോടകം 18 വെടിവെയ്പ് നടന്ന് കഴിഞ്ഞു

3000 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന് സ്കൂളില്‍ ഇന്ന് ക്ളാസ് പിരിയുന്നതിന്‌ തൊട്ട് മുമ്പായിരുന്നു വെടിവെയ്പ് നടന്നത്.ഫ്ളോറിഡയിലെ ഏറ്റവും സു രക്ഷിത നഗരമായി കഴിഞ്ഞ കൊല്ലം തെരഞ്ഞെടുതത നഗരമാണ്‌ പര്‍ക്ക് ലാന്‍ഡ്.സ്കൂളിന്‌ അടുത്ത് താമസിക്കുന്ന ഇന്ത്യ പ്രസ്സ് ക്ളബിന്റെ ജോയി കുറ്റിയാനിയുടെ വാക്കുകളില്‍  ഇത്തരത്തിലുള്ള ദുരന്തം ആദ്യമായാണ്‌. മലയാളികള്‍ കൂടുതലുള്ള ഈ ഭാഗത്ത് ബിസിനസ്സ് നടത്തുന്ന പ്രകാശിന്റെ അനുജന്റെ മകള്‍ ഈ സ്കൂളിലാണ്‌ പഠിക്കുന്നത്. സ്കൂളില്‍ നിന്ന് കുട്ടികളെ തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് താത്കാലികമായി മാറ്റുന്നതായി റ്റെക്സ്റ്റ് മെസ്സേജ് ലഭിച്ചതായി ബന്ധുക്കള്‍ ആറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More