You are Here : Home / News Plus

ബസ് ഉടമകള്‍ക്കിടയില്‍ ഭിന്നത; മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

Text Size  

Story Dated: Monday, February 19, 2018 11:34 hrs UTC

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കേ സമരം തുടരാനുള്ള തീരുമാനത്തില്‍ ബസുടമകള്‍ക്കിടയില്‍ തര്‍ക്കം. ബസുടമകളുടെ കോണ്‍ഫെഡറേഷനിലെ അഞ്ച് സംഘടനകള്‍ ഇന്ന് തൃശ്ശൂരില്‍ യോഗം ചേരും. അതേസമയം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. 

ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിനില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. എന്നാല്‍ സമരം തുടര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് എ.കെ ശശീന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ഞാറാഴ്ച്ച ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ്സുടമകള്‍ സമരം തുടരുന്നത്. 

അതേസമയം സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ അധിക സര്‍വ്വീസുകള്‍ നടത്തി പൊതുജനങ്ങളുടെ ഭാരം കുറയ്ക്കാനും ലാഭം കൊയ്യാനും കെഎസ്ആര്‍ടിസി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.