You are Here : Home / News Plus

കോണ്‍ഗ്രസ് സഖ്യസാധ്യത തള്ളി സി.പി.എം

Text Size  

Story Dated: Saturday, February 24, 2018 02:31 hrs UTC

തൃശൂര്‍:നവ ഉദാരണ സാമ്പത്തി നയത്തിന്റെ പ്രയോക്താക്കളായ കോണ്‍ഗ്രസുമായി ഒരു സഖ്യവും പാടില്ലെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് സഖ്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള അവ്യക്തത നിറഞ്ഞ അഭിപ്രായങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളി, പാര്‍ട്ടി കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യുറോയും രൂപം നല്‍കിയ കരട് പ്രമേയത്തിനാണ് ഭൂരിപക്ഷം പ്രതിനിധികളും പിന്തുണ നല്‍കിയത്. കോണ്‍ഗ്രസ് സഖ്യത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും ഇതിന് വിരുദ്ധമായി സഖ്യമുണ്ടായാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിന് അടവുനയം സ്വീകരിക്കുമെന്ന നിലപാട് കോണ്‍ഗ്രസ് സഖ്യത്തിലേക്കുള്ള പാലമായി മാറരുത്. ദേശീയതലത്തിലെ നിലപാടിന് വേണ്ടി കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കാനാകില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.